Tuesday, 7 January 2020

പള്ളിക്കരയില്‍ മകളുടെ വിവാഹ പിറ്റേന്ന് പിതാവ് മരിച്ചു

പളളിക്കര: മകളുടെ വിവാഹ പിറ്റേന്ന് പിതാവ് മരിച്ചു. പൂച്ചക്കാട് മഹല്ല് ജമാഅത്ത് സഹകാരി മാളികയില്‍ ഹുസൈന്‍ (60) ആണ് മരണപ്പെട്ടത്.

പൂച്ചക്കാട്ടെ മുസ് ലിം ലീഗ് സജീവ പ്രവര്‍ത്തകനുമായിരുന്നു. അസുഖ ബാധിതനായി ഗള്‍ഫില്‍ നിന്നും വന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. 

തിങ്കളാഴ്ച മകള്‍ റജീനയുടെ വിവാഹമായിരുന്നു.രോഗം മൂര്‍ച്ചിച്ചതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. 

പിതാവ്: പരേതനായ മാളികയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി. മാതാവ്: ബീഫാത്തിമ. ഭാര്യ: ജമീല ഉദുമ. മറ്റു മക്കള്‍: റഫീഖ്, റംഷീന. മരുമക്കള്‍: സമീര്‍ മലപ്പുറം, ജലീല്‍ ബിലാല്‍, നസീമ പള്ളിക്കര. സഹോദരന്‍: പരേതനായ മുഹമ്മദ്ക്കുഞ്ഞി

SHARE THIS

Author:

0 التعليقات: