Saturday, 18 January 2020

പാളം മുറിച്ച് കടക്കുന്നതിനിടേ തലകറക്കം; കുഞ്ഞിമംഗലം സ്വദേശി തൃക്കരിപ്പൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃക്കരിപ്പൂര്‍: (2020 Jan 18, Samakalikam Vartha)റെയില്‍വെ സ്റ്റേഷന്റെ വടക്ക് ഭാഗത്ത് ട്രാക്കിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം സ്വദേശി മുജീബ് (38) ആണ് മരിച്ചത്. റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയില്‍ തലകറക്കം ഉണ്ടായതാണ് അപകട കാരണം എന്നാണ് നിഗമനം. യുവാവിന് നേരത്തെ തലകറക്കം വരുന്ന അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. തായിനേരി സലാം ഉസ്താദിന്റെ മകള്‍ ടി.പി സാജിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.




SHARE THIS

Author:

0 التعليقات: