Thursday, 16 January 2020

വലിയ പറമ്പയിലെ റോഡ് പണികളിലെ അനാസ്ഥ; ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് നിരാഹാര സമരം നടത്തും; തീരുമാനം സമകാലികം വാര്‍ത്തയുടെ ഇടപെടലിനെ തുടര്‍ന്ന്

വലിയപറമ്പ: (2020 Jan 16, Samakalikam Vartha)പഞ്ചായത്തിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിലും, മറ്റ് വികസന പ്രവര്‍ത്തനങ്ങളിലും ഉദ്യോഗസ്ഥ ലോബിയുടെ അലംബാവത്തിലും, തെറ്റായ ഇടപെടലിലും പ്രതിഷേധിച്ച് കലക്ടറേറ്റ് ഓഫീസിനു മുമ്പില്‍ നിരാഹാര സമരം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ സമകാലീകം വാര്‍ത്തയെ അറിയിച്ചു. വലിയ പറമ്പ പഞ്ചായത്തിലെ പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതി പ്രകാരമുള്ള റോഡ് പ്രവര്‍ത്തി അലങ്കോലമാക്കാന്‍ ഉദ്യോഗസ്ഥ ലോബി നടത്തുന്ന ഇടപെടലിനെക്കുറിച്ച് 'സമകാലികം വാര്‍ത്ത പുറത്ത് വിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഈ മാസം 25 ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കലക്ടറേറ്റില്‍ നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ നാട്ടുകാര്‍ നടത്തുന്ന ഏതൊരു സമരത്തിനും താന്‍ മുന്നിലുണ്ടാകുമെന്ന് അദ്ദേഹം വലിയ പറമ്പ വികസന സമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.




SHARE THIS

Author:

0 التعليقات: