ശക്തമായ മഴവടക്കെപ്പുറം കുളം ഇടിഞ്ഞു
പടന്ന : കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വsക്കെപ്പുറം എം. വി മോഹനൻ വീട് പരിസരത്തെ പഞ്ചായത്ത് കുളത്തിൻ്റെ ഒരു ഭാഗം ഭാഗികമായി ഇടിഞ്ഞ് വീണു . അടി ഭാഗത്ത് കല്ലിളകി മണ്ണൊലിച്ചാണ് തകർന്നത് .കുളത്തിനോട് ചേർന്ന് കിടക്കുന്ന പുഷ്പയുടെ വീടിന് ഭീഷണിയായിട്ടുണ്ട് .
വർഷങ്ങൾ പഴക്കമുള്ള കുളത്തിന് മൂന്ന് വർഷം മുമ്പ് ഭിത്തി കെട്ടി ഉയർത്തിയിരുന്നു .
പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം ,
വാർഡ് മെമ്പർ യു. കെ മുശ്താഖ് , സെക്രട്ടറി സി.വി വിനോദ് , ഹെഡ് ക്ലർക്ക് അപ്യാർ ബാബു , ഓവർസിയർ ഗോവിന്ദൻ ഭട്ടതിരി എന്നിവർ സന്ദർശിച്ചു .
കുളം നവീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു
ചെറുവത്തൂർ മർച്ചൻ്റ്സ് അസോസിയേഷൻ കുടിവെള്ളം നൽകി
വയനാട് ദുരന്ത ഭൂമിയിലേക്ക് കാസർഗോഡ് ജില്ലാ ഭരണകൂടം ശേഖരിക്കുന്ന അവശ്യസാധന ശേഖരത്തിലേക്ക് ചെറുവത്തൂർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ വകയായി കുടിവെള്ളം യൂണിറ്റ് ജന. സെക്രട്ടറി കെ സി സതീശൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സി.വി പ്രമീളയ്ക്ക് കൈമാറി. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ മർച്ചൻ്റ്സ് നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
കാരുണ്യ ദൗത്യത്തിന് കരുത്തു പകർന്ന് വീണ്ടും ചെറുവത്തൂർ
വയനാട് ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസമേകാനുള്ള കാസർഗോഡ് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ദൗത്യത്തിന് കരുത്ത് പകർന്ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്. കാരുണ്യ പ്രവർത്തനത്തിന് സർക്കാർ ഉത്തരവുകൾക്ക് കാത്തു നിൽക്കേണ്ട എന്ന തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നിർദേശം വരുന്നതിനുമുമ്പ് കാരുണ്യ ദൗത്യം തീരുമാനിച്ച് സാധനസാമഗ്രികൾ ജനകീയമായി ശേഖരിച്ച് സംസ്ഥാനത്ത് തന്നെ ചെറുവത്തൂർ വീണ്ടും മാതൃകയാവുകയായിരുന്നു. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം എന്ന നിലയിൽ പ്രളയം കോവിഡ് ഘട്ടങ്ങളിൽ സ്തുത്യർഹ്യമായ പ്രവർത്തനം നടത്തിയിട്ടുള്ളതാണ് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്. വലിയ ജനപിന്തുണയാണ് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ കാരുണ്യ പ്രവർത്തനത്തിന് ഉണ്ടായിട്ടുള്ളത്.മരുന്ന്' ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ ,കുടിവെള്ളം, പായ ,എന്നിങ്ങനെ അവശ്യസാധനങ്ങൾ സംഭാവന ചെയ്തു നൂറിലധികം വ്യക്തികളും, സംഘടനകളും, സ്ഥാപനങ്ങളും വയനാടിനായി ചെറുവത്തൂനോടൊപ്പം കൈകോർത്തു. ആദ്യഘട്ടത്തിൽ ഇന്നലെ വൈകുന്നേരം തന്നെ സുമനസ്സുകളുടെ അകമഴിഞ്ഞ സഹായത്തോടെ അവശ്യസാധനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ വാഹനത്തിൽ വയനാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഇന്ന് വിവിധ ക്ലബ്ബുകൾ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യക്തികൾ വ്യാപാരികൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ നിന്നും വലിയ അളവിൽ സാധനസാമഗ്രികൾ ശേഖരിച്ചു നൽകാനായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി വി പ്രമീള, വൈസ് പ്രസിഡൻറ് പി വി രാഘവൻ ,സെക്രട്ടറി ബിജുകുമാർ ആർ,ആസൂത്രണ സമിതി അംഗം കെ .വി രാജീവ് കുമാർ ,ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വയനാടിനൊരു കൈത്താങ്ങുമായി പടന്ന എം.ആർ.വി. ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം
പടന്ന: വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂൾ പടന്നയിലെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച വയനാടിന് കൈത്താങ്ങുമായി ഉൽപ്പന്നങ്ങൾ വാങ്ങി നൽകി. പടന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അവശ്യസാധന സമാഹരണ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ രംഗത്തിറങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വളണ്ടിയർമാർ സമാഹരിച്ച സാധനങ്ങൾ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂരിൻ്റെ നേതൃത്വത്തിൽ വളണ്ടിയർമാർ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലമിന് കൈമാറി. പരിപാടി വാർഡ് മെമ്പർ പയനി പവിത്രൻ്റെ അദ്ധ്യക്ഷതയിൽ പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് രദീപ് കാനങ്കര, മദർ പി.ടി.എ. പ്രസിഡണ്ട് എം. ഹാജ്റ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, ടി.കെ.എം. അഹമ്മദ് ഷരീഫ്, സി.വി. വിനോദ് കുമാർ, ബാബു അപ്യാൽ, സുരേശൻ മുള്ളിക്കീൽ, വളണ്ടിയർമാരായ വി. മുഹമ്മദ്, ഹസൻ റാസ്, യു.കെ. ഫാത്തിമത്ത് ജസീറ, ആയിഷത്ത് നഷ്വ, പി.വി. ഫാത്തിമ, മഷ്‌റൂഫ, റിസ റഹ്മത്തുള്ള എന്നിവർ പരിപാടിയിൽ പങ്കെടുത്തു.