അബ്ദുള്ള . പി.കെ.സി.
(സ്പെഷ്യൽ കറസ്പോണ്ടന്റ്, സമകാലികം )
വലിയപറമ്പ കടൽ തീരത്ത് പുതിയ സർവെ കല്ല് കൂടി പ്രത്യക്ഷപ്പെട്ടു.
തീരദേശ ഹൈവേക്ക് വേണ്ടി നേരത്തെ സ്ഥാപിച്ച പിങ്ക് സ്റ്റോൺ സർവേ കല്ലിൽ നിന്നും കുറച്ച് കൂടി പടിഞ്ഞാറോട്ട് മാറിയാണ് പുതിയ സർവേ കല്ല് സ്ഥാപിച്ചിട്ടുള്ളത് . ഉദ്ദേശം ഒരു മീറ്റർ ഉയരത്തിലുള്ള കല്ലിന് ഒരടി വീതിയുണ്ട്. ഇപ്പോൾ നമ്പറോ കുറിപ്പുകളൊ കളറൊ ഇല്ലാത്ത സാധാരണ കോൺക്രീറ്റ് സ്ലാബിലുള്ളതാണ് പുതി സർവെ കല്ല്.
കല്ല് പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങളിൽ ആശങ്കയും വർദ്ധിച്ചു.
തീര ദേശ ഹൈവേ കുറച്ച് കൂടി പടിഞാറ് ഭാഗത്തേക്ക് അലെൻമെന്റ് മാറ്റുന്നതിനു വേണ്ടിയാണെന്നു ഒരു വിഭാഗം ; ഹൈവേക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനുള്ള റവന്യൂ സർവെ ക്ക് വേണ്ടിയാണെന്നു മറ്റൊരു വിഭാഗം . ഇതു മായി ബന്ധപ്പെട്ടു വില്ലേജ് ഓഫീസിലൊ , പഞ്ചായത്ത് ഓഫീസിലൊ ഔദ്യോഗികമായ യാതൊരു അറിവുമില്ല.
ഈ സാഹചര്യത്തിൽ കളക്ടറേറ്റു മായി ബന്ധപ്പെട്ടു സമകാലികം വിവര ശേഖരണം നടത്തി.
തലശ്ശേരി താലൂക്കിലെ പാനൂരിൽ പ്രവർത്തിക്കുന്ന മേജർ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റാണ് സർവെ കല്ലുകൾ സ്ഥാപിച്ചത്.
തീര ശോഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുള്ള സർവെ ക്ക് മുന്നോടിയായാണ് ഇപ്പോൾ കല്ല് സ്ഥാപിച്ചത്.
കടൽ ജലം കരയിലേക്ക് എത്ര മാത്രം കടന്നു വരുന്നു , വേലിയേറ്റ- വേലിയിറക്ക വ്യത്യാസങ്ങൾ , മഴക്കാല - കടലാക്രമണ സമയങ്ങളിലെ വ്യത്യാസങ്ങൾ തുടങ്ങിയ വയെല്ലാം മാർക്ക് ചെയ്യപ്പെടണം.
അങ്ങിനെ കിട്ടുന്ന ഡാറ്റകളുടെ അടിസ്ഥാനത്തിൽ മാത്രമെ കടലാക്രമണ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കുകയുള്ളു എന്നു ഇതിന്റെ ചാർജുള്ള എക്സിക്യുട്ടീവ് എഞ്ചിനീയർ ജിതിൻ അറിയിച്ചു.
സി.ആർ. സെഡുമായി ബന്ധപ്പെട്ട HTL LINE നിർണയിക്കുന്നതിനും , തീരദേശ ഹൈവേ നിർമാണത്തിനും ഈ ഡാറ്റകൾ സഹായകമാകും.
ഡാറ്റകൾ ശേഖരിക്കാനുള്ള
കേവലം സർവെ പ്രവർത്തനത്തിനു മാത്രമുള്ള കല്ലുകളാണതെന്നും സ്ഥലമെടുപ്പ് , തീരദേശ ഹൈവേ അലൈൻമെന്റ് തുടങ്ങിയവയുമായി യാതൊരു ബന്ധമില്ലെന്നും ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു.