കേരളാ പൊലീസിൽ കോൺസ്റ്റബിൾ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം പത്താം ക്ലാസ് യോഗ്യതയുള്ളവർ ർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കേരള പോലിസിൽ കോൺസ്റ്റബിൾ അഅവാം
ഔദ്യോഗിക വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം
സ്ഥാപനത്തിൻ്റെ പേര് | കേരള പോലീസ് |
ജോലിയുടെ സ്വഭാവം | കേരള ഗവ: |
റിക്യൂട്ട്മെൻറ്റ് തരം | NCA (മുസ്ലീം) |
കാറ്റഗറി നമ്പർ | 212/2024 |
തസ്തികയുടെ പേര് | പോലീസ് കോൺസ്റ്റബിൾ |
ഒഴിവുകളുടെ എണ്ണം | 3 |
ജോലി സ്ഥലം | കേരളം മുഴുവൻ |
യോഗ്യത | എസ്.എസ് എൽ സി |
പ്രായ പരിധി | 16-26 വയസ് |
ശാരീരിക യോഗ്യതകൾ | ശാരീരികക്ഷമതയുള്ളവരായിരിക്കണം കൂടാതെ താഴെ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം താഴെ പറയുന്ന മിനിമം ശാരീരിക നിലവാരം ഉണ്ടായിരിക്കണം (എ) (i) ഉയരം - 167 സെ.മീ (ii) നെഞ്ച് - കുറഞ്ഞത് 5 സെൻ്റീമീറ്റർ വികാസത്തോടെ 81 സെൻ്റീമീറ്റർ. |
ജോലിയുടെ ശമ്പളം | 31100-66800 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 2024 ഓഗസ്റ്റ് 14 |
ഒഫീഷ്യൽ വെബ്സൈറ്റ് | https://www.keralapsc.gov.in/ |
പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .
- Upload ചെയ്യുന്ന ഫോട്ടോ 31 / 12 / 2013 – ന് ശേഷം എടുത്തതായിരിക്കണം . 01.01.2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
- നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും . ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല .
- അപേക്ഷാ ഫീസ് നൽകേണ്ടതില്ല .
- Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് .
- ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്‍റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ് .
- കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് . കമ്മീഷൻ മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ് .
- അപേക്ഷാസമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല .
- ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ soft copy / print out എടുത്ത് സൂക്ഷിക്കേണ്ടതാണ് . ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ ‘ My applications’ എന്ന Link- ൽ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ് . അപേക്ഷ സംബന്ധമായി കമ്മിഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out കൂടി സമർപ്പിക്കേണ്ടതാണ്