പ്രഭാത ചിന്തകൾ 2024 ഓഗസ്റ്റ് 1

 


ചരിത്രത്തിൽ നിന്ന് നാം പലപ്പോഴും ഒന്നും പഠിക്കുന്നില്ല

നമ്മുടെ മറവിയുടെ ആഴം എത്രമാത്രം വലുതാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.ലോകത്ത് എത്ര ദുരന്തങ്ങൾ സംഭവിച്ചാലും ഒരു താൽക്കാലിക ഞെട്ടലുളവാകുന്നു എന്നതിനപ്പുറം അവയൊന്നും മനുഷ്യന്റെ ഹൃദയത്തെ ഒട്ടും സ്പർശിക്കുന്നേയില്ല. രണ്ടോ മൂന്നോ ദിവസത്തെ കേവല ഭീതിയും ദുഃഖ പ്രകടനങ്ങൾക്കുമൊടുവിൽ ഓർമകൾ മരിച്ചു മണ്ണടിയുന്നു. അകലങ്ങളിൽ നിന്നും അതിർത്തികൾക്കപ്പുറത്തു നിന്നും ദുരന്ത വാർത്തകൾ വന്നെത്തുമ്പോൾ അത് കൺമുമ്പിലല്ലല്ലോ എന്ന് നാം ആശ്വസിക്കുന്നു. നാളെയുടെ സുപ്രഭാതത്തിൽ നമ്മുടെ മുറ്റത്തും അത്തരം ദുരന്തങ്ങൾ പെയ്തിറങ്ങാം എന്ന ലളിത ചിന്ത ഉടലെടുക്കേണ്ടതിനു പകരം എല്ലാം വിസ്മൃതിയുടെ ചവറ്റുകൊട്ടയിലേക്ക് തള്ളിവിടുകയാണ് മനുഷ്യൻ.```

* ```ചരിത്രത്തിൽ നിന്ന് നാം പലപ്പോഴും ഒന്നും പഠിക്കുന്നില്ല. അതുകൊണ്ടാണ് സാമൂഹ്യ ജീവിതത്തിന്റെ ബാലപാഠങ്ങൾ പോലും നാം ഇതുവരെയും ശരിയാംവണ്ണം സ്വായത്തമാക്കാത്തത്. നമുക്ക് മാത്രമല്ല മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന് ചിന്തിക്കാൻ മാത്രം ഹൃദയവിശാലത നമുക്കില്ലാതെ പോകുന്നു. മനുഷ്യന്റെ അത്യാഗ്രഹവും അഹങ്കാരവും കിടമത്സരവുമെല്ലാം മാറ്റിവെക്കേണ്ട സമയമാണിത്.ഒത്തൊരുമയോടെ കൈകോർത്ത് ഒന്നിച്ചു നിൽക്കാൻ നമുക്ക് കഴിയണം. അതിനാവട്ടെ വരുംനാളുകളിൽ നമ്മുടെ പ്രയത്‌നവും പ്രാർത്ഥനയും.```

🔅 _*കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേരളത്തിന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിരുന്ന അതിവൃഷ്ടി സാധ്യതയാണ് 2018-ലും 2019-ലും പശ്ചിമഘട്ട മലനിരകളിൽ സംഭവിച്ചത്. ന്യൂനമർദങ്ങൾ വലിച്ചടുപ്പിച്ച വലിയ മേഘങ്ങൾ ഒന്നായി പശ്ചിമഘട്ടത്തെ പൊതിഞ്ഞു പെയ്യുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളിൽ, കുറഞ്ഞ മണിക്കൂറുകളിൽ പരിധിയിലധികം മഴ പെയ്തിറങ്ങി. മലകൾക്കു താഴെ കടൽ വരെ ശരാശരി 50 കിലോ മീറ്റർ മാത്രം ദൈർഘ്യമുള്ള കേരളത്തിന്റെ സമതലങ്ങളും പുഴത്തടങ്ങളും വെള്ളക്കെട്ടുകളായി മാറി. താഴ്ന്ന പ്രദേശങ്ങളൊക്കെത്തന്നെ പ്രളയത്തിനടിയിലായി. ഉയർന്ന പ്രദേശങ്ങളായ വയനാട്, ഇടുക്കി എന്നീ ജില്ലകളുടെ മലയോരങ്ങൾ മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നേരിടുകയായിരുന്നു' എന്ന് 'ഹ്യൂം സെന്റർ ഓഫ് എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി'യുടെ (Hume Centre for Ecology and Wildlife Biology) ഉരുൾപ്പൊട്ടൽ സാധ്യതാ പഠന റിപ്പോർട്ടിൽ (2020) പറയുന്നു. ഇന്നലെ വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന് കാരണവും കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായ മഴ രേഖപ്പെടുത്തിയതാണെന്ന് പറയുന്നു...*_

🔅 _*ദുരന്തങ്ങൾ എന്നത് ഒരു യാഥാർഥ്യമാണ്. അത് മനസ്സിലാക്കി, ദുരന്താഘാത പ്രതിരോധശേഷി കൈവരിക്കുക എന്നതാണ് നഷ്ടങ്ങൾ കുറക്കാൻ ഒരു പ്രധാനമാർഗം. 2015-16ലെ വരൾച്ച കാലാവസ്ഥ വ്യതിയാന ദുരന്തത്തിന്റെ ഭീകരതയിലേക്കുള്ള ഒരു സൂചകമായിരുന്നു. അപ്രതീക്ഷിതമായി ഏറെ ജീവനുകൾ പൊലിഞ്ഞ ഓഖി ദുരന്തം കാലാവസ്ഥ വ്യതിയാനത്തിലേക്കും വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലേക്കും കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രധാന സംഭവമായിരുന്നു.*_
_*മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. കുന്നും മലകളും ഇടിച്ചു നിരത്തിയും പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്തും മനുഷ്യൻ കാണിക്കുന്ന വിവേകരഹിതമായ പ്രവൃത്തികളുടെ അനന്തരഫലമായാണ് പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. കഴിഞ്ഞ 150 വർഷത്തിനിടയിൽ 728 ഭൂകമ്പങ്ങൾ മനുഷ്യ പ്രവർത്തനങ്ങളുടെ പ്രേരകമായി സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.*_
_*ഇടക്കിടെ ഇടിത്തീയായി പതിക്കുന്ന പ്രകൃതിദുരന്തങ്ങൾ മാനവരാശിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.അപ്രതീക്ഷിത ആപത്തുകളിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടുകളുടെ ദൈന്യ ചിത്രം അത് നമ്മെ ബോധ്യപ്പെടുത്താറുണ്ട്. സ്വാസ്ഥ്യവും സമാധാനവും നഷ്ടപ്പെട്ട് ഭീതിയുടെ കനൽനിലങ്ങളിൽ വിഭ്രാന്തി പൂണ്ട് കഴിയുന്ന നിസ്സഹായരായ മനുഷ്യർ, ഇനിയെന്ത് എന്ന ഉത്തരമില്ലാത്ത ചോദ്യം മാത്രം ലോകത്തിന് മുമ്പിൽ ഉയർത്തിക്കൊണ്ടിരിക്കുന്നു. പ്രളയം, ഉരുൾ പൊട്ടൽ, ചുഴലിക്കാറ്റ്, സുനാമി, കടൽക്ഷോഭം, ഭൂകമ്പങ്ങൾ, വരൾച്ച, അഗ്‌നിപർവത സ്‌ഫോടനങ്ങൾ, കാട്ടുതീ തുടങ്ങി ആഗോള താപനം വരെയുള്ള അനേകം ദുരന്തങ്ങളാണ് പ്രകൃതി മനുഷ്യർക്കായി കാത്തുവെച്ചിരിക്കുന്നത്. കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഭൂകമ്പങ്ങളിൽ ദശലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞുപോകുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്ന് 1556 ലേതാണ്. ചൈനയിലെ ഷാൻസിയിലുണ്ടായ ഭൂകമ്പത്തിൽ 8,30,000 ത്തിലധികം പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൈനയിലെ തന്നെ ടാങ്ഷാനിൽ 1976 ജൂലൈ 28 നുണ്ടായ ഭൂകമ്പം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലുതും മാരകവുമായിരുന്നു. 2,40,000 നും 6,55,000 നുമിടയിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും കരീബിയൻ രാജ്യമായ ഹെയ്തിയിലും ഇന്തോനേഷ്യയിലെ സുമാത്രയിലും ചിലിയിലുമെല്ലാം ഉണ്ടായ ഭൂകമ്പങ്ങളിൽ ആയിരക്കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടമായി. നിലക്കാത്ത ഭൂകമ്പങ്ങളുടെ ദുരിതപ്പട്ടികയിലെ ഏറ്റവും അവസാനത്തേതാണ് ഇപ്പോൾ തുർക്കിയിലും സിറിയയിലുമായുണ്ടായ ശക്തമായ ചലനങ്ങൾ. അര ലക്ഷത്തോളം പേരുടെ ജീവനും ജീവിതവുമാണ് രണ്ടു രാജ്യങ്ങളിലുമായി കൊഴിഞ്ഞില്ലാതായത്. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു.*_ _*ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ശ്രദ്ധിക്കപ്പെടാവുന്നത്ര ശക്തിയിലുള്ള ഏകദേശം 50,000 ഭൂകമ്പങ്ങൾ ഓരോ വർഷവും സംഭവിക്കുന്നുവെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇവയിൽ ഏകദേശം നൂറെണ്ണം അവയുടെ കേന്ദ്രങ്ങൾ ജനവാസ മേഖലകളുടെ സമീപമാണെങ്കിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. വളരെ വലിയ ഭൂകമ്പങ്ങൾ ശരാശരി വർഷത്തിലൊരിക്കൽ സംഭവിക്കുന്നു. കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഭൂചലനങ്ങളിൽ മാത്രം 15 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.മരണക്കണക്കുകളിൽ മാത്രം പരിമിതപ്പെടുന്നതല്ല പ്രകൃതിദുരന്തങ്ങളുടെ ദുരിതപ്പട്ടിക. തുർക്കി ഭൂകമ്പത്തിൽ 50,576 കെട്ടിടങ്ങൾ പൂർണമായും തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു.*_ _*50 ലക്ഷത്തോളം സിറിയക്കാർക്ക് മാത്രം ഇനി എഴുന്നേറ്റു നിൽക്കണമെങ്കിൽ 3291 കോടി വേണമെന്നാണ് റിപ്പോർട്ട്. അന്തിയുറങ്ങാൻ സ്വസ്ഥമായൊരു ഇടമില്ലാതെ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരും നിരവധി. മരുന്നും അവശ്യവസ്തുക്കളുമില്ലാതെ

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!