ഇന്നത്തെ പ്രധാന കാസർഗോഡ് ജില്ല വാർത്തകൾൾ 2024 ജൂലൈ 30

 




വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു കാസര്‍കോട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു

കാസര്‍കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു കാസര്‍കോട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ്, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാബു, നാര്‍ക്കോട്ട് ഡിവൈ.എസ്.പി ചന്ദ്രകുമാര്‍ എന്നിവരാണ് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. ആവശ്യമായി വന്നാല്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് അയക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്

കാസര്‍കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു കാസര്‍കോട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ്, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാബു, നാര്‍ക്കോട്ട് ഡിവൈ.എസ്.പി ചന്ദ്രകുമാര്‍ എന്നിവരാണ് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. ആവശ്യമായി വന്നാല്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് അയക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.

⭕⭕⭕⭕

*ചട്ടഞ്ചാൽ മുതൽ  ചെർക്കള വരെയുള്ള ഭാഗങ്ങളിൽ ഇന്ന് 6 മണി മുതൽ നാളെ രാവിലെ വരെ ഗതാഗതം നിരോധിച്ചു*

കാസർകോട് ജില്ലാ കളക്ടർ ദേശീയ പാതയുടെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ 6.00 PM, 30.07.2024 മുതൽ 7.00 AM, 31.07.2024 വരെ ഗതാഗതം നിരോധിച്ചു.

ജില്ല കലക്ടർ പരിശോധന നടത്തി

മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ചട്ടഞ്ചാൽ - ചെർക്കള ദേശീയപാത നിർമ്മാണ മേഖലയിൽ ജില്ല കലക്ടർ പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയും കൂടെയുണ്ടായിരുന്നു.


ദുരിതാശ്വാസ സഹായമെത്തിക്കാൻ കാസറഗോഡ് ജില്ലാ ഭരണസംവിധാനവും

വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ കാസറഗോഡ് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുകയാണ്. വിദ്യാനഗർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സഹായ കേന്ദ്രം സജ്ജമാക്കും
പേമാരിയിലും ഉരുൾപ്പൊട്ടലിലും
സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസ്സഹായരായ  സഹോദരങ്ങൾക്ക് കാസർകോടിൻ്റെ സ്നേഹ സാന്ത്വനമായി മാറാൻ  അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം ഇന്ന് രാത്രിയും നാളെ രാവിലെയുമായി പുറപ്പെടും. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ള സുമനസുകളായ വ്യക്തികൾ സംഘടനകൾ
കളക്ടറേറ്റ് കൺട്രോൾ റൂമിൽ ബന്ധപ്പെടുക

ഫോൺ: '94466 01700
കൺട്രോൾ റൂം കളക്ടറേറ്റ്

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കാസറഗോഡ്

ജില്ലാ കളക്ടർ
കാസറഗോഡ്

കിറ്റിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങൾ

ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ

പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ

അരി
പയർ വർഗങ്ങൾ
കുടിവെള്ളം
ചായ ( തേയില പൊടി)
പഞ്ചസാര

ബിസ്കറ്റ് പോലുള്ള പാക്ക് ചെയ്ത
ഭക്ഷണപദാർത്ഥങ്ങൾ

ബാറ്ററി
ടോർച്ച്
സാനിറ്ററി നാപ്കിൻ
വസ്ത്രങ്ങൾ,
തോർത്ത്


സമകാലികം വാർത്ത

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!