*Mec 7 കവിത*
*എൻ കേ പീ ശാഹുൽ*
കാലി വയറുമായി കാക്കയും താത്തയും കാലത്തെഴുന്നേറ്റ് കേറി വന്നവരുടെ
കാലും കരങ്ങളും അരയും ഭൂജങ്ങളും
താളക്രമത്തിലായി ചാടിച്ചു തുള്ളിച്ചും
മെല്ലെ കണങ്കാലു ചുറ്റിക്കറക്കിയും
മുട്ടിൻ ചിരട്ടയെ മട്ടിൽ തിരിച്ചിട്ടും
പിന്നെ അരക്കെട്ട് വട്ടം ചുഴറ്റിയും
ഒടുവിൽ കഴുത്തിന്റെ ചുറ്റും കറക്കിയും
ശ്വാസം വലിച്ചു വരിഞ്ഞു മുറുക്കിയും
പാശം ഉയർത്തിയും പേശികൾ താഴ്ത്തിയും
വീയെന്ന ശെയ്പിലായ് മുഷ്ടിയെ വീശിയും സീൽക്കാര ശബ്ദത്തെ ഓംകാര മാക്കിയും
കൈകൾ പിണച്ചിട്ട് മുന്നിൽ കുനിഞ്ഞതും
വിരലുകൾ പിരിയാതെ പിറകിൽ തടവിയും
സങ്കൽപ പീഠത്തിൽ സന്ധികൾ വെച്ചിട്ട്
ഉപ്പൂറ്റിയിൽ മെല്ലെ പ്രഷ്ടം കമഴ്ത്തിയും
കൈകളെ കൂട്ടിപ്പിടിച്ചും വിടുവിച്ചും
പിള്ളേരെ പോലെയായി കൈകൊട്ടി നിന്നതും
കുംഭ കുലുക്കലും കുമ്പിട്ടു നിൽക്കലും കുഞ്ഞി ക്കുടൽമാല നുള്ളി പെറുക്കലും
കണ്ണുകൾ പൂട്ടിയിട്ടെണ്ണം സ്മരിക്കലും
കൈകളെ ചൂടാക്കി കണ്ണിൽ വരക്കലും
പുഞ്ചിരി തൂകിയും ഹസ്തങ്ങളേകിയും
പുഷ്ക്കങ്ങളാക്കുന്നു ഓരോ പ്രഭാതവും
ഉണ്ടെനിക്കിതിലേറെ വർണ്ണിക്കുവാനീ നല്ലൊരു
ല്ലാസ മുന്മേഷ മുത്സാഹ ക്രിയകളെ
ഇല്ലെനിക്കൊട്ടും സമയമതിനാൽ ഞാൻ
ഇവിടെ നിറുത്തുന്നു നന്ദി നമസ്കാരം..
*NKP ശാഹുൽ*