കവിതകൾ ഷാജഹാൻ തൃക്കരിപൂർ

 


ഇലകളെ ഇരു കൈകൾ കൊണ്ടും വാരി മുഖത്തേക്ക് ചേർത്ത് പിടിച്ച് പിന്നെയും കുറെ നേരം.

പൊന്നുമോൾ സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുകയാണ്.

"എല്ലാവരും പോയി, വാ മാമാ" മരുമകൻ വീണ്ടും വിളിക്കുകയാണ്.

സങ്കടപ്പെരുങ്കടലും നെഞ്ചിലേറ്റി, മയ്യത്ത് ചുമന്ന് വരുന്നവരുടെ കൂടെ പള്ളി മൈതാനത്തിലേക്ക് കടന്നപ്പോൾ, ഈകടലാമണക്ക് ചെടികൾക്ക് വല്ലാത്ത ദുർഗന്ധമായിരുന്നുവെങ്കിൽ, ഇപ്പോൾ ഇവയ്ക്ക്, സ്നേഹത്തിന്റെ  സുഗന്ധമാണ്. മനസ്സിന്റെ ഉള്ളറകളിൽ കുളിര് ചൊരിയുന്ന നറുമണമാണ്.

പൊന്നുമോളുടെ സുഗന്ധം മതിയാവോളം മനസ്സിനകത്ത് നിറച്ച്, അവിടെ നിന്നും തിരിക്കുമ്പോൾ, മോള് വീണ്ടും വീണ്ടും വിളിച്ച് പറയുന്നുണ്ടായിരുന്നു.

" ചക്കരമാമ,  സന്തോഷമായി പൊയ്ക്കോ.  മീസാൻ കല്ലുകൾക്കിപ്പോൾ ഭാരമില്ല. ഈ കടലാമണക്ക് ചെടികൾ എനിക്ക് ചുറ്റും എന്നും കാവലായി ഉണ്ട്. മാമ ധൈര്യമായി പോയ്ക്കോ."

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!