ആകെ ഒഴിവുകൾ | 6128 |
കേരളത്തിലെ ഒഴിവുകൾ | 106 |
യോഗ്യത | ഡിഗ്രി |
അപേക്ഷിക്കേ അവസാന തീയതി | 2024 ജൂലൈ 28 |
വയസ് | 20-28 |
പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് &സിന്ധ് ബാങ്ക്, UCO ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളിലേക്ക് ക്ലാർക്ക് തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. രാജ്യമൊട്ടാകെ 6,128 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 28 വരെ അപേക്ഷിക്കാം. കോരളത്തിൽ 106 ഒഴിവുകളാണുള്ളത്.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 20-28 വയസുകാർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗം, ദിവ്യാംഗർ തുടങ്ങിയവർക്ക് വയസിളവ് നൽകുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 175 രൂപയാണ് ഫീസ്.
2026 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ഏതെങ്കിലും ഒരു സംസ്‌ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ ബാധകമായ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. ബിരുദം / തത്തുല്യ യോഗ്യത വേണം. കംപ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം; അല്ലെങ്കിൽ ഹൈസ്‌കൂൾ/ കോളജ്/ ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഐടി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക ഭാഷയിൽ പരിജ്‌ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും) ഉള്ളവർക്കു മുൻഗണന. 2024 ജൂലൈ 21 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. മേൽപറഞ്ഞ സിവിൽ എക്‌സാം യോഗ്യതയില്ലാത്ത വിമുക്‌തഭടൻമാർ തത്തുല്യയോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.
പരീക്ഷ
പരീക്ഷ:
പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. പ്രിലിമിനറി പരീക്ഷ അടുത്തമാസം. മെയിൻ പരീക്ഷ ഒക്ടോബറിൽ. രണ്ടിനും ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർക്കുണ്ട്.
പരീക്ഷാമാധ്യമം:
കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം.
പരീക്ഷാകേന്ദ്രങ്ങൾ:
പ്രിലിമിനറിക്ക് കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 27) കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. മെയിനിന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം.
സമകാലികം വാർത്ത