പപ്പായ
വളരെ പോഷകഗുണമുള്ള ഒരു പഴമാണ് പപ്പായ. പപ്പായ അതിൻ്റെ ആരോഗ്യ ഗുണങ്ങള്‍ക്കും ചർമ്മത്തിനും മുടിക്കും ഉള്ള ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് പപ്പായ. രോഗങ്ങളോടും മറ്റ് ആരോഗ്യപ്രശ്നങ്ങളോടും പോരാടാൻ ഇത് സഹായിക്കുന്നു. എന്നാല്‍ പപ്പായ പഴം മാത്രമല്ല ഇലയും പല ആരോഗ്യഗുണങ്ങളും നല്‍കുന്നു.
പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാൻ ഉപയോഗിക്കുന്ന ഒരു പ്രതിവിധിയാണ് പപ്പായ ഇല. പപ്പായ ഇലകളില്‍ പപ്പൈൻ, കൈമോപാപൈൻ തുടങ്ങിയ എൻസൈമുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു. വയറുവേദനയും മറ്റ് ദഹനപ്രശ്നങ്ങളും തടയുന്നു. ഇതിലെ ആല്‍ക്കലോയ്ഡ് സംയുക്തം താരൻ, കഷണ്ടി എന്നിവയ്‌ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. പപ്പായ ഇലകളില്‍ ഉയർന്ന അളവില്‍ വിറ്റാമിൻ എ, സി, ഇ, കെ, ബി എന്നിവ അടങ്ങിയിട്ടുണ്ട്.
ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ചികിത്സിക്കാൻ പപ്പായ ഇലയുടെ നീര് സാധാരണയായി ഉപയോഗിക്കുന്നു. പനി, ക്ഷീണം, തലവേദന, ഓക്കാനം, ത്വക്കില്‍ ചുണങ്ങു, ഛർദ്ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങള്‍. ചില കഠിനമായ കേസുകളില്‍, ഇത് പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകും. ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചികിത്സിച്ചില്ലെങ്കില്‍ മാരകമായേക്കാം. ഡെങ്കിപ്പനിക്ക് നിലവില്‍ ചികിത്സയില്ല, പപ്പായ ഇലയുടെ നീര് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചികിത്സാരീതിയാണ്.
ഡെങ്കിപ്പനി ബാധിച്ച നൂറുകണക്കിന് ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ മൂന്ന് പഠനങ്ങളില്‍ പപ്പായ ഇലയുടെ സത്ത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിൻ്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പപ്പായ ഇല സഹായിക്കുന്നു. പാൻക്രിയാസിലെ ഇൻസുലിൻ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാനും ഇതിന് കഴിയും.
ക്യാരറ്റ്
ക്യാരറ്റ് ജ്യൂസ് പതിവായി കുടിച്ചാൽ ഗുണങ്ങൾ നിരവധി
ക്യാരറ്റ് പച്ചയ്‌ക്കോ പാകം ചെയ്തോ കഴിക്കാം. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിനും നിരവധി ഗുണങ്ങളാണ്. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ - സൗന്ദര്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചർമ്മ ഭംഗി മെച്ചപ്പെടുത്താൻ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കാം
ക്യാരറ്റ് ജ്യൂസ് മറ്റ് പല ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്
ദിവസവും ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് നാം പണ്ട് തൊട്ടേ കേൾക്കുന്ന കാര്യമാണ്. ക്യാരറ്റ് കറി വെച്ച് കഴിക്കാം, ജ്യൂസ് രൂപത്തിലാക്കി കുടിക്കാം, പച്ചയ്ക്കും കഴിക്കാം. ക്യാരറ്റിന്റെ ഗുണങ്ങൾ നേടാൻ ഏത് രീതിയിലും കഴിക്കാം. പതിവായി ക്യാരറ്റ് ജ്യൂസ് (Carrot Juice) കുടിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. ഈ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കും ഒട്ടേറെ ഗുണങ്ങൾ നൽകുന്നു.
ചർമ്മ ഭംഗിയ്ക്ക്
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഒക്സിഡന്റുകൾ ചർമ്മത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും യുവത്വം നൽകുകയും ചെയ്യുന്നു. വരണ്ട ചർമ്മത്തിനുള്ള അത്യുഗ്രൻ പ്രതിവിധി കൂടെയാണ് ക്യാരറ്റ് ജ്യൂസ്. കൂടാതെ ചർമ്മത്തിലെ പാടുകൾ അകറ്റാനും മെച്ചപ്പെട്ട സ്കിൻ ടോൺ നൽകാനും ഇത് സഹായിക്കും.
ഭാരം നിയന്ത്രിക്കാൻ
മെറ്റബോളിസം മെച്ചപ്പെടുത്താൻ ക്യാരറ്റ് ജ്യൂസ് സഹായിക്കും. ഇതിൽ കലോറി കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കാം. കൂടാതെ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയുന്ന സവിശേഷ ഗുണങ്ങൾ ക്യാരറ്റ് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.
പേശികളുടെ ആരോഗ്യത്തിന്
പേശികളുടെ ബലത്തിനും ആരോഗ്യത്തിനും ഫോസ്ഫറസ് സഹായിക്കുന്നു. കാരറ്റ് ജ്യൂസിൽ ഫോസ്ഫറസും വിറ്റാമിൻ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ജിമ്മിലെ കഠിനമായ വ്യായാമത്തിന് ശേഷം പേശികളെ സുഖപ്പെടുത്താൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
ക്യാരറ്റിലെ കരോട്ടിനോയിഡുകൾ ഇൻസുലിൻ പ്രഭാവം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരം ഉപയോഗിക്കുന്ന ഗ്ലൂക്കോസ്, ഇൻസുലിൻ എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
ഊർജ്ജ നില മെച്ചപ്പെടുത്തുന്നു
എപ്പോഴെങ്കിലും ഉന്മേഷ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുക. നിങ്ങളുടെ ജോലികൾ പൂർത്തിയാക്കാൻ ഇത് നിങ്ങൾക്ക് വലിയ ഊർജ്ജം നൽകും. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് 80 കലോറി നൽകുന്നു; ഇത് നിങ്ങളുടെ ശരീരത്തിൽ ജലാംശവും പോഷണവും നിലനിർത്തുന്നു.
ഈ ക്യാരറ്റ് മിൽക്ക് ജ്യൂസിന് പലവിധ ഗുണങ്ങൾ
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ
നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ഈ പ്രശ്നം ഇല്ലാതാക്കും. സോഡിയത്തിന്റെ പ്രതികൂല ഫലങ്ങളെ പ്രതിരോധിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു.
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ
ദിവസവും കാരറ്റ് ജ്യൂസ് കുടിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത കുറവാണ്. ക്യാരറ്റിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയ ധമനികളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള തടസ്സത്തെ നീക്കം ചെയ്യുകയും ചെയ്യുന്നു....
പേരയ്ക്ക
പേരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക ധാതുസമ്ബത്തിന്റെ ഒരു പവര്‍ഹൗസ് എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കണ്ടാല്‍ കുഞ്ഞനാണെങ്കിലും വിറ്റാമിന്‍-സി, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ യഥേഷ്ടം നല്‍കാന്‍ കഴിയുന്നതാണ്. മാംഗനീസിന്റെ സാന്നിധ്യവും ഇതില്‍ കൂടുതലാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴയുന്ന വിധത്തില്‍ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ നിന്ന് ലഭിക്കും . ഒരു വാഴപ്പഴം കഴിക്കുന്നതിന് തുല്യമാണ് പേരക്ക കഴിക്കുന്നതും. പേരക്ക കഴിക്കുന്നതുകാരണം ശരീരത്തില്‍ ജലത്തിന്റെ അളവ് സംരക്ഷിച്ചു നിര്‍ത്താനും കഴിയും. ഓറഞ്ചിലുള്ളതുപോലെ വിറ്റാമിന്‍-സിയുടെ അളവ് പേരക്കയിലും ധാരാളമുണ്ട്. നാല് ഒറഞ്ച് കഴിക്കുന്നതിന് തുല്യമാണ് ഒരു പേരക്ക തിന്നുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അണുബാധ തടയുന്നതിനും ഈ പഴം വളരെ ഗുണം ചെയ്യുന്നുണ്ട്. ലൈസോപിന്‍, ക്വര്‍സിറ്റിന്‍, വിറ്റാമിന്‍-സി, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയുള്ളതുകാരണം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പേരക്കക്ക് കഴിയും. ഗര്‍ഭാശ-സ്തനാര്‍ബുധങ്ങളെ തടയാന്‍ ഏറ്റവും നല്ല ഔഷധമായിട്ടും പേരക്കയെ കണക്കാക്കാമെന്നും ശാസ്ത്രലോകം പറയുന്നു. നാര് ധാരാളം അടങ്ങിയ പഴമാണ് പേരക്ക.അതുകാരണം ഡയബറ്റിക്കിനെ തടയാന്‍ ഇത് ഏറ്റവും ഗുണകരമാണ്. പഞ്ചസാരയുടെ അളവ് കുറക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ശരീരത്തിലെ പൊട്ടാസ്യത്തിന്റേയും സോഡിയത്തിന്റേയും അളവ് തുല്യമാക്കി നിര്‍ത്താന്‍ പേരക്കക്ക് കഴിയും. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നതുപോലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇതിന് കഴിയും. ഹൃദയത്തെ സാരമായി ബാധിക്കുന്ന രോഗത്തെ ഇതുവഴി തടയാനാകും. നല്ല കൊളസ്‌ട്രോളിനെ ഉദ്പാദിപ്പിക്കാനും ഇതിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിനംപ്രതി കഴിക്കുന്ന നാരുള്ള ഭക്ഷണങ്ങളില്‍ 12 ശതമാനം പേരക്ക ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍-എ പ്രധാനം ചെയ്യുന്നുവെന്നതുകൊണ്ട് കാഴ്ച ശക്തിക്ക് ഇത് ഏറ്റവും ഗുണകരമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാഴ്ച മങ്ങുന്നത് തടയാനും ഇതിന് കഴിയും. കാരറ്റിലെന്നപോലെയാണ് വിറ്റാമിന്‍ എയുടെ അളവ് പേരക്കയിലും. ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് പേരക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വലിയ സംഭവന നല്‍കാന്‍ കഴിയും. കുഞ്ഞിന് ന്യൂറോളജിയുമായി ബന്ധപ്പെട്ട താളപ്പിഴകള്‍ ഉണ്ടെങ്കില്‍ അത് തടയാന്‍ പേരക്കയുടെ ഔഷധമൂല്യം സഹായിക്കും. പല്ലുവേദന തടയാം പേരമരത്തിന്റെ കായ മാത്രമല്ല ഇലയും ഔഷധമൂല്യമുള്ളതാണ്. പല്ലുവേദന തടയാന്‍ ഇലകള്‍ക്ക് കഴിയുമെന്നത് ശ്രദ്ധേയമാണ്. മോണയില്‍ വളരുന്ന ബാക്ടീരിയ തടയാനും അണുബാധക്കെതിരേയും പേരഇല ശക്തമാണ്. വീട്ടില്‍ ഒരു വൈദ്യന്‍ എന്ന നിലയില്‍ പേരഇല ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. പേരയില ജ്യൂസ് അടിച്ച് വായ കഴുകുന്നതും മോണ രോഗത്തെ തടയാന്‍ ഫലപ്രദമാണ്. ഞരമ്ബുകളും മസിലുകളും സംരക്ഷിക്കാന്‍ പേരക്കക്ക് കഴിയും. ചിലര്‍ക്ക് മസില്‍ വേദന ശമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ പേരക്ക കഴിക്കുന്നത് മസില്‍വേദന ശമിപ്പിക്കാന്‍ കഴിയും. വിറ്റാമിന്‍ ബി-3, ബി-6 എന്നിവ അടങ്ങിയതുകാരണം രക്ത ചംക്രമണത്തെ പരിപോഷിപ്പിക്കാന്‍ പേരക്കക്ക് കഴിയും. ഇത് തലച്ചോറിനെയാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത്. പ്രോട്ടീന്‍, വിറ്റാമിന്‍, ഫൈബര്‍ എന്നിവ അടങ്ങിയതുകാരണം പേരക്ക കഴിക്കുന്നവര്‍ക്ക് പൊണ്ണത്തടി കുറക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദഹന പ്രക്രിയ വേഗത്തിലാക്കും. ആപ്പിള്‍, ഓ്‌റഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളേക്കാള്‍ പഞ്ചസാരയുടെ അളവ് പേരക്കയില്‍ കുറവാണ്. ഇതും ശരീരത്തിന് ഗുണം ചെയ്യും. വിറ്റാമിന്‍-സിക്കു പുറമെ ഇരുമ്ബ് സത്തും അടങ്ങിയതുകാരണം പകര്‍ച്ച വ്യാധികളെ തടയാനും രപേരക്ക ഇലക്ക് കഴിയും. ചുമയും കഫക്കെട്ടും പിടിപെട്ടവര്‍ പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയും ചെയ്താല്‍ ശമനം കിട്ടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91