തൃക്കരിപ്പൂർ: കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് പി കൃഷ്ണപിള്ളയെയും നവ കേരള ശില്പി സി അച്യുതമേനോനെയും അനുസ്മരിച്ചു. സിപിഐ തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞമ്പു സ്മാരക ഹാളിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. എം വി രാജൻ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ, ലോക്കൽ സെക്രട്ടറി എം പി ബിജീഷ്, എ ഐ വൈ എഫ് തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി കെ വി ദിലീഷ് എന്നിവർ സംസാരിച്ചു.