കൃഷിക്കൂട്ടം ജൈവ പച്ചക്കറി കൃഷി വിത്ത് വിതരണവും കൃഷി പരിപാലന ക്ലാസും
തൃക്കരിപ്പൂർ:ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം വയോജന വേദിയുടെയും കൃഷിക്കൂട്ടത്തിൻ്റെയും ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി വിത്ത് വിതരണവും പച്ചക്കറി കൃഷി പരിപാലന ക്ലാസും നടന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ജൈവ പച്ചക്കറി പരിപാലനത്തെക്കുറിച്ച് കൃഷി ഓഫസർ സന്തോഷ് കുമാർ ചാലിൽ ക്ലാസെടുത്തു. ജൈവകർഷകരായ കെ.പി. കോമൻ,യു. കെ രാഘവൻ, വി. നാരായണൻ, ജനാർദ്ദന നൻ.പി എന്നിവർ പച്ചക്കറി വിത്തുകൾ 'ഏറ്റുവാങ്ങി. കൃഷിക്കൂട്ടം കൺവീനർ വി.എം സതീശൻ പരിപാടിക്ക് നേതൃത്വം നൽകി.ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് വി.എം മധുസൂദനൻ , ഷീജ ഇ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥശാല ജോ സെക്രട്ടറി കെ.വി രാമകൃഷ്ണൻ നന്ദി രേഖപ്പെടുത്തു.
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമകാം
https://chat.whatsapp.com/GxFzUyckG9RK9WTwLPdwGC