ഉദിനൂർ : രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം വയനാട് ജനതക്കായി സ്റ്റേറ്റ് അൽബിർ പ്രഖ്യാപിച്ച ബൈതുൽ ബിറിലേക്ക് സമർപ്പിച്ച് ഉദിനൂർ സൈൻ അക്കാദമി അൽബിർ സ്കൂൾ. പിഞ്ചു മക്കൾ സമ്പാദ്യ കുടുക്കകളിലും മറ്റും സ്വരുക്കൂട്ടിയ നാണയ തുട്ടുകളോടൊപ്പം രക്ഷിതാക്കളും പങ്ക് ചേർന്നപ്പോൾ നല്ലൊരു തുക തന്നെ ശേഖരിക്കാൻ സാധിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് റിഫാനിന്റെയും ഹെഡ് ഗേൾ ഖദീജത് നിഷ്ഫയുടെയും സാന്നിധ്യത്തിൽ സൈൻ അക്കാദമി ചെയർമാൻ പി. മുസ്തഫ സാഹിബ് സ്കൂൾ കോർഡിനേറ്റർ ടി. അബ്ദുൽ ഷുക്കൂർ സാഹിബിന് തുക കൈമാറി.
സ്കൂളിൽ നടന്ന സ്വാതന്ത്യ ദിനാഘോഷ പരിപാടിയിൽ ചന്ദേര സബ് ഇൻസ്‌പെക്ടർ എം സുരേഷൻ സാർ രാജ്യത്തിന്റെ അഭിമാന പതാക വാനിലുയർത്തി. സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് അഷ്‌റഫ് ദാരിമി, ഖാദിമുൽ ഇസ്ലാം ജമാഅത് പ്രസിഡന്റ് എം സി മുഹമ്മദ് കുഞ്ഞി ഹാജി, സെക്രട്ടറി എ ജി മൊയ്‌ദീൻ, സ്കൂൾ അഡ്മിൻ വിപിഎം ഹുദൈഫ് നിസാമി, എം ടി പി ഹസൻ,യു. പി. ടി ബഷീർ, ഇസ്മായിൽ മാസ്റ്റർ, അസ്ലഹ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
🔖🔖🔖🔖🔖🔖🔖🔖🔖